കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയെ രക്ഷിക്കാൻ ചിലവ് കുറക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും, കെഎസ്ആർടിസിക്ക് വലിയ ബാധ്യതയായ ഇലക്ട്രിക് ബസുകള്‍ ഇനി വാങ്ങില്ല, കെഎസ്ആർടിസി പൂർണമായി സോഫ്റ്റ് വെയർ സംവിധാനത്തിലേക്ക് മാറ്റുമെന്നും റെയിൽവേയിലേത് പോലെ ബസുകളുടെ റൂട്ടും സമയവും മനസിലാക്കാൻ വേര് ഇസ് മൈ കെഎസ്ആർടിസി ആപ്പ് തുടങ്ങുമെന്നും ഗണേഷ് കുമാർ പറഞ്ഞു. മന്ത്രിയുമായി ചർച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്കാരങ്ങളെ പിന്തുണച്ചു.
കെഎസ്ആർടിസിക്ക് വലിയ ബാധ്യതയായ ഇലക്ട്രിക് ബസുകള്‍ ഇനി വാങ്ങില്ലെന്ന് ഗണേഷ് കുമാർ
