സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണെന്ന് മന്ത്രി എംബി രാജേഷ് ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. അതോടൊപ്പം അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്നും എഫ്ബി പോസ്റ്റിന്റെ കമന്റ് ബോക്സിൽ മന്ത്രി പ്രതികരിച്ചു. അപേക്ഷിച്ചയുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയ എത്രയോ ആളുകള്‍ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ടെന്നും, കമന്റ് ബോക്സിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അത് ആര്‍ക്കും വായിക്കാനാവും. ഏതൊരു അപേക്ഷകനും ചുരുങ്ങിയ സമയം കൊണ്ട് സേവനം ലഭിക്കുന്നു. എത്രയോ അനുഭവങ്ങള്‍ പേജില്‍ തന്നെ മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.
ആരെന്ന് നോക്കിയല്ല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്ന് മന്ത്രി എംബി രാജേഷ്
