സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റായ ആശ ശരത്ത് ഇന്നലെ വൈകിട്ടാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രസവം നിര്‍ത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായതിനെ കുറിച്ച് വിശദ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇതേ തുടർന്ന് സംഭവത്തില്‍ വിദഗ്ധ സര്ജന്മാരുടെ സംഘം പോസ്റ്റ്മോര്‍ട്ടം നടത്തും. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കും. ചികിത്സാ പിഴവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമൂവല്‍ ഉത്തരവിട്ടത്. ആശാ ശരത്തിന്റെ വീട്ടിലെത്തി ജി സുധാകരന്. അതോടൊപ്പം ആശയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ജി സുധാകരന്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചെന്ന് അദ്ദേഹം അറിയിച്ചു.
ലാപ്രോസ്കോപിക് ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ച ആശാ ശരത്തിന്റെ വീട് സന്ദർശിച്ച് ജി സുധാകരന്
