പാതി ബിജെപി മനസ്സാണെന്ന പരാമര്‍ശത്തിന് മറുപടിയുമായി ജി സുധാകരൻ.ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണനെ തള്ളി ജി സുധാകരന്. ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ്. അല്ലെങ്കിൽ ഒരു ബിജെപിക്കാരനെ താൻ വീടിന്റെ പടിക്കൽ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. തന്റേയും ഭാര്യയുടേയും മനസ്സ് ഗോപാലകൃഷ്ണൻ എങ്ങനെ പറയും. കേരളത്തിൽ അയാളെ അങ്ങനെ പറയുവെന്നും അദ്ദേഹം പരിഹസിച്ചു. സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും സിപിഎമ്മില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ബിജെപിയുടെ നിലപാടിനോട് സുധാകരന് പകുതി യോജിപ്പാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞിരുന്നു.
പാതി ബിജെപി മനസ്സാണെന്ന പരാമര്‍ശത്തിന് മറുപടിയുമായി ജി സുധാകരൻ
