ഫോർട്ട് കൊച്ചിയെ മാർച്ച് 31ന് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാവുന്ന വിധത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഫോർട്ട് കൊച്ചിയിലെ മാലിന്യ ശേഖരണം, സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ, സംരക്ഷണ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം വിലയിരുത്തി. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുംകടകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേന മുഖേന ശേഖരിക്കുന്നതിനുള്ള നടപടികൾ കർശനമാകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാത്തതോ, ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതോ ആയ കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
ഫോർട്ട് കൊച്ചിയെ ഹരിത ടൂറിസ കേന്ദ്രമാക്കും
