ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം നീണ്ടത് 58 മിനിറ്റ് മാത്രം. വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ധനമന്ത്രി ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. യുവഭാരതത്തിന്റെ യുവാഭിലാഷങ്ങളുടെ പ്രതിഫലനമാണ് ബജറ്റിലുള്ളതെന്നും, ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിടുന്ന ബജറ്റാണെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. എന്നാൽ ബജറ്റ് രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണെന്നും സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതൊന്നും ബജറ്റിലില്ലെന്നും കോണ്‍ഗ്രസ് എംപിമാര്‍ വിമർശിച്ചു.
സാധാരണക്കാർക്കു വേണ്ടിയുള്ളതൊന്നും ബജറ്റിലില്ലെന്ന് കോണ്‍ഗ്രസ് എംപിമാര്‍
