കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. സബ് ട്രഷറിയിലെ അക്കൗണ്ടൻ്റായ വിജയരാജിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സബ് ട്രഷറിയിൽ നിന്നും ജമീല ബീഗത്തിൻ്റെ മൂന്ന് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ വിജയരാജിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ട്രഷറിയിലെ ക്ലർക്കായ മുജീബാണ് തട്ടിപ്പിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ദീർഘനാളുകളായി നിക്ഷേപം പിൻവലിക്കാതെ കിടക്കുന്ന ട്രഷറി അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ചെക്കുകള്‍ ഹാജരാക്കി വിവിധ അക്കൗണ്ടുകളിൽ നിന്നും 15,10,000 രൂപയാണ് പിൻവലിച്ചത്. ശ്രീകാര്യം സ്വദേശി മോഹനകുമാരി രണ്ട് ലക്ഷം നഷ്ടപ്പെട്ടുവെന്ന പരാതി നൽകിയതോടെയാണ് മുഴുവൻ അക്കൗണ്ടുകളും പരിശോധിച്ചത്.
കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ്
