കേരള ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി പ്രതിവാര ഭാഗ്യക്കുറി സീരീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും, ലോട്ടറിയുടെ സമ്മാനഘടന പരിഷ്കരിക്കുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കുടുംബശ്രീയ്ക്കായി ബജറ്റില്‍ 262 കോടി രൂപ വകയിരുത്തി. അംഗന്‍വാടി ജീവനക്കാര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കും. ലഹരി വിരുദ്ധ പദ്ധതിയായ വിമുക്തിക്ക് 9.5 കോടി രൂപ അനുവദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്ഷൂറന്സിലേക്കുള്ള സര്‍ക്കാര്‍ വിഹിതം അന്‍പത് ലക്ഷത്തില്‍ നിന്നും 75 ലക്ഷമാക്കി വര്‍ധിപ്പിച്ചു. അഞ്ച് കോടി രൂപ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി മഴവില്ല് പദ്ധതിക്ക് അനുവദിച്ചു. 10 കോടി രൂപ നിര്‍ഭയ പദ്ധതിയിലേക്കും പത്തുകോടി സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്കായും വകയിരുത്തിയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കേരള ലോട്ടറിയുടെ സമ്മാനഘടന പരിഷ്കരിക്കുമെന്ന് ധനമന്ത്രി
