സ്കൂളുകളുടെ ആധുനികവല്‍ക്കരണത്തിന് 33 കോടി രൂപ അനുവദിച്ചുവെന്നും, സൗജന്യ യൂണിഫോം വിതരണം ചെയ്യാന്‍ 135.34 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു സ്കൂള്‍ മോഡല്‍ സ്കൂളായി ഉയര്‍ത്തും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തും. പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനായി ആകെ 1032 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എഐയും ഡീപ് ഫേക്കും സങ്കീര്‍ണമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഒരുകോടി രൂപ നീക്കി വയ്ക്കുമെന്നും, സ്കൂള്‍ കുട്ടികള്‍ക്കായി മാര്‍ഗദീപം സ്കോര്‍ഷിപ് ഏര്‍പ്പെടുത്തും. ഇതിനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സൗജന്യ യൂണിഫോം വിതരണം ചെയ്യാന്‍ 135.34 കോടി രൂപ വകയിരുത്തി
