പുരപ്പുറ സോളാര്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിൽ അയോദ്ധ്യയിലെ രാമ ക്ഷേത്രം പരാമര്‍ശിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ. രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം അനുസരിച്ചുള്ളതാണ് ഈ പദ്ധതിയെന്നും, ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കുമെന്നും ധന മന്ത്രി വിശദീകരിച്ചു. വീടുകളിൽ സോളാര്‍ പദ്ധതി നടപ്പാക്കുക വഴി പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കും. ഇതിലൂടെ വര്‍ഷം 15,000 മുതല്‍ 18,000 രൂപ വരെ ഓരോ വീടുകള്‍ക്കും ലാഭിക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി
