തലസ്ഥാന നഗരത്തിലെ റോഡുകൾ മൂന്ന് മാസം കൊണ്ട് പണി തീരുമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ പൊളിച്ചതോടെ ജനം ബുദ്ധിമുട്ടുന്നതിനിടെയാണ് സ്മാര്ട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ വികസന സമിതി യോഗത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസംഗിച്ചത്. എന്നാല്, ആകാശത്ത് റോഡ് നിര്മ്മിക്കാനാകുമോ എന്ന് തിരിച്ച് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലര്ക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേതുടർന്ന് താൻ വിമര്ശിച്ചത് കടകംപള്ളി സുരേന്ദ്രനെയല്ലെന്നും, കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
താൻ വിമര്ശിച്ചത് മുന് മന്ത്രി കടകംപള്ളി സുരേന്ദ്രനെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
