വീണ വിജയന്റെ കമ്പനി എക്സാലോജികിനെതിരായ അന്വേഷണം പരിഹാസ്യമായ കാര്യമാണെന്നും ഒരു കുടുംബത്തെയാകെ തകർക്കാനുള്ള ശ്രമമാണെന്നും സിപിഎം നേതാവ് എകെ ബാലൻ. ക്രമക്കേടില്ലെന്ന് വിജിലൻസും ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് പുതിയ ടീം എന്നും, ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോർപറേറ്റ് മന്ത്രാലയമാണ് എക്സാലോജിക്കിനെതിരായ കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്.
വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണ നടപടി പരിഹാസ്യമെന്ന് എകെ ബാലൻ
