നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്ന വാദവുമായി മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബി സിഇഒ കെ.എം എബ്രഹാമും നൽകിയ ഹർജിയില്‍ ഇഡിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. അടുത്ത വെള്ളിയാഴ്ചയ്ക്കുള്ളില് നോട്ടീസിന് മറുപടി നില്കണമെന്നാണ് നിര്‍ദ്ദേശം. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.
മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജിയില്‍ ഇഡിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
