ഭക്ഷ്യവകുപ്പിന് പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇത്തവണ പണം കുറഞ്ഞിട്ടില്ലെന്നും 1930എന്നത് 2000 കോടി ആക്കി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. കൂടാതെ വിദേശ സർവകലാശാല വിവാദത്തിൽ കാലത്തിന്റെ മാറ്റം മനസ്സിലാക്കണമെന്നും ചർച്ചവേണമെന്നും മാത്രമാണ് പറഞ്ഞതെന്നും, അതോടൊപ്പം ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രകടനപത്രികയിൽ പറഞ്ഞ ഒന്നിൽനിന്നും മാറുന്നില്ല. കൊടുക്കുന്നത് കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തുക നിലവിൽ കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും കുടിശിക കൊടുക്കുക എന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി
