തൃശൂർ മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെതിരെ നാട്ടികയിലെ കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് വിജയിക്കാൻ അവസരമൊരുക്കിയെന്നാണ് പ്രധാന ആരോപണം. സുരേഷ് ഗോപി നൽകിയ എട്ട് കോടി പ്രതാപൻ നാട്ടികയിലും മണലൂരും വിതരണം ചെയ്തുവെന്നും പണമെത്തിച്ചത് മകന്റെ വാഹനത്തിലാണെന്നും സുരേഷ് ഗോപി നൽകിയ പണം, ഡിസിസിയിൽ പ്രതാപനെ അനുകൂലിക്കുന്ന നേതാക്കൾ, മണ്ഡലം, ബ്ലോക്ക് തല ഭാരവാഹികൾ എന്നിവർക്ക് വിതരണം ചെയ്തുവെന്നും ഫിറോസ് ആരോപിച്ചു.
ടി.എൻ. പ്രതാപനെതിരെ ഡീൽ ആരോപണവുമായി ഫിറോസ്
