പൂതൃക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാൻ പറ്റില്ലെന്നും ട്വന്റി ട്വന്റിയുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും പൂജ പറയുന്നു. രാജി വയ്ക്കുമെന്ന് നേരത്തെ സാബു ജേക്കബിനോട് പറഞ്ഞിരുന്നുവെന്നും നേരത്തെ രാജി വെച്ച അംഗം സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലും ഇല്ലാതെ മരിച്ചുവെന്നും അങ്ങനെ ദൈവം നിങ്ങൾക്ക് വരുത്താതിരുത്തട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്ന് പൂജ വ്യക്തമാക്കി.
ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി
