സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പ്രായം കുറവാണെന്ന് തോന്നാറുണ്ടോ? എങ്കില്‍ ഓസ്റ്റിയോപോറോസിസ്, ഗ്ലൂക്കോമ, കാഴ്ച നഷ്ടം പോലുള്ള പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വരാന്‍ നിങ്ങള്‍ക്ക് സാധ്യത കുറവാണെന്ന് ഗവേഷണ പഠനം പറയുന്നു. നെതര്‍ലന്‍ഡ്സിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കൗതുകകരമായ ഈ പഠനം നടത്തിയത്. ഇതിനായി ഇവര്‍ 50 നും 90 നും ഇടയില്‍ പ്രായമുള്ള 2700 പേരുടെ മുഖത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചു. കാഴ്ചയില്‍ തങ്ങളുടെ ശരിയായ പ്രായത്തേക്കാള്‍ അഞ്ച് വയസ്സ് കുറവ് തോന്നിച്ചവര്‍ക്ക് മറ്റുള്ളവരേക്കാള്‍ മെച്ചപ്പെട്ട ധാരണശേഷിയുണ്ടെന്ന് പിന്നീട് നടത്തിയ വിലയിരുത്തലില്‍ കണ്ടെത്തുകയായിരുന്നു. തിമിരം പോലെ പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇവര്‍ക്ക് ബാധിക്കാന്‍ സാധ്യത കുറവാണ്. മുഖം മനസ്സിന്റെ മാത്രമല്ല ശരീരത്തിന്റെ ആരോഗ്യത്തിന്റെയും കണ്ണാടിയാണെന്ന് ഗവേഷകര്‍ അടിവരയിടുന്നു. മുഖത്തിന്റെ ചിത്രങ്ങള്‍ക്ക് പുറമേ ഇവരുടെ ഭാരം, പുകവലി ശീലങ്ങള്‍, പൊതുവേയുള്ള ആരോഗ്യം പോലുള്ള കാര്യങ്ങളും ഗവേഷകര്‍ അവലോകനം ചെയ്തു. അഞ്ച് വയസ്സ് കുറവ് പ്രായം തോന്നിച്ചവര്‍ക്ക് ശ്വാസകോശത്തെ ബാധിക്കുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് ബാധിക്കാനുള്ള സാധ്യത 15 ശതമാനം കുറവാണെന്ന് ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ഓസ്റ്റിയോപോറോസിസ് ഇവര്‍ക്ക് പിടിപെടാനുള്ള സാധ്യത 24 ശതമാനവും കുറവാണ്. മുഖത്തിന് പ്രായം തോന്നിപ്പിക്കുന്ന ജൈ
പ്രായക്കുറവ് തോന്നാറുണ്ടോ? ഈ രോഗങ്ങള്‍ക്ക് സാധ്യത കുറവ്
