നാലു ദശകം പിന്നിട്ട കാവ്യജീവിതത്തില്‍ പ്രകൃതി ശക്തികളും മൂര്‍ത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്. രാഷ്ട്രീയം, സംസ്കാരം, വൈയക്തികത, പ്രതിരോധം, പ്രണയം, പ്രകൃതിദര്‍ശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂര്‍ത്തികളെക്കാള്‍ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത്. തകര്‍ന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിന് കൂടും നീലക്കൊടുവേലി കവിതകളില്‍ കളങ്ങളാവുന്നു. ‘നീലക്കൊടുവേലി’. ടി.പി രാജീവന്. ഡിസി ബുക്സ്. വില 114 രൂപ.
നീലക്കൊടുവേലി
