വ്യക്തിഗത ബാങ്കിങ് അനുഭവത്തിന് പുതുമ നല്കുന്ന സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്. ഇടപാടുകാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായ രീതിയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സേവനങ്ങളാണ് സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ട് നല്‍കുക എന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. ഇടപാടുകാരുടെ മാനസിക, ശാരീരിക ആരോഗ്യ ക്ഷേമത്തിന് മുന്‍ഗണന നല്കി ഒരു വര്‍ഷത്തെ വെല്‍നസ് പ്ലാന്‍, അപ്രതീക്ഷിത പ്രതിസന്ധി ഘട്ടങ്ങളില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് കവറേജ്, ഓരോ ഘട്ടങ്ങളിലും ലഭിക്കുന്ന സവിശേഷ അനകൂല്യങ്ങളും അവകാശങ്ങളും, ഓരോ ഇടപാടിനും ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍, യാത്ര, ഇലക്ട്രോണിക്സ്, വസ്ത്രം എന്നീ പര്‍ച്ചേസുകളില്‍ ഡെബിറ്റ് കാര്ഡിന്മേല് റിവാഡ് പോയിന്റുകള്‍, പ്രകൃതിസൗഹൃദ ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവയാണ് സ്റ്റെല്ലര്‍ അക്കൗണ്ടിന്റെ സവിശേഷതകള്‍. എല്ലാ ഫെഡറല്‍ ബാങ്ക് ശാഖകളിലും നിലവിലെ ഇടപാടുകാര്‍ക്കും പുതിയ ഇടപാടുകാര്‍ക്കും സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ട് സേവനം ലഭിക്കുന്നതാണ്.
സ്റ്റെല്ലര്‍ സേവിങ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്
