തിരുവനന്തപുരം: എഫ് സി ആർ എ അഥവാ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി വ്യവസ്ഥകൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിലും മതസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ ഇതിൽ നിന്ന് പിന്മാറണമെന്നുമാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സാങ്കേതിക കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നാലും സ്ഥാപനങ്ങളുടെ വിദേശ ഫണ്ടും ആസ്തികളും കേന്ദ്രം നിശ്ചയിക്കുന്ന അതോറിറ്റിക്ക് കൈവശപ്പെടുത്താമെന്ന പുതിയ വ്യവസ്ഥ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ നിയമം തന്നെ ദുരുപയോഗം തടയാൻ പര്യാപ്തമാണെന്നും, ആരാധനാലയങ്ങൾക്കും മറ്റുമെതിരെ ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം കരിനിയമങ്ങൾ കൊണ്ടുവരുന്നത് ഗൗരവകരമായ സാഹചര്യമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എഫ് സി ആർ എയിലെ പുതിയ ഭേദഗതി വ്യവസ്ഥകൾ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ ഇതിൽ നിന്ന് പിന്മാറണമെന്നുമാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു
