Screenshot 2026 03 30 17 17 51 651 com.android.chrome edit

കോട്ടയം: ഈ വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ റബറിന്റെ വില കിലോയ്ക്ക് 250 രൂപയാക്കി നിശ്ചയിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭായോഗത്തിലെ ആദ്യതീരുമാനം ഇതായിരിക്കുമെന്ന് പുതുപ്പള്ളിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽഗാന്ധി പറഞ്ഞു. പത്ത് വർഷം തുടർച്ചയായി ഭരിച്ചിട്ടും 2016ലെ പ്രകടനപത്രികയിൽ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 250 രൂപയെന്ന മിനിമംവില വാഗ്‌ദാനം നടപ്പാക്കാൻ സാധിച്ചിട്ടില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ റബ്ബറിന്റെ വില ആദ്യം 250 രൂപയും പിന്നീട് 300 രൂപയുമായി ഉയർത്തും. കർഷകരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ അടിത്തറ. അതിനാലാണ് ഈ തീരുമാനമെടുക്കുന്നത്’ എന്നും രാഹുൽഗാന്ധി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *