കണ്ണൂർ: പയ്യന്നൂരിൽ നടന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ തെളിവ് പുറത്തുവിട്ട് പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി കുഞ്ഞികൃഷ്ണൻ . രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക ബാങ്ക് രേഖകളാണ് പുറത്തുവന്നത് . രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും ബാങ്ക് വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് വി കുഞ്ഞികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. പണം ഭവന നിര്‍മ്മാണത്തിന് ചെലവഴിച്ചെന്ന് കള്ളരേഖയുണ്ടാക്കിയതിന്റെ കൂടുതൽ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പ്രതിരോധത്തെ പൊളിക്കുന്ന രേഖകളാണ് വി കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്. ഈ തെളിവുകള്‍ പയ്യന്നൂരിലെ ജനങ്ങള്‍ മനസിലാക്കുo. അഴിമതിക്കാര്‍ ആരാണെന്ന് ജനം വിലയിരുത്തുമെന്നും പോരാട്ടം തുടരുമെന്നും വി കുഞ്ഞികൃഷ്ണൻ കുറിച്ചു.
പയ്യന്നൂരിൽ നടന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ തെളിവ് പുറത്തുവിട്ട് പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി കുഞ്ഞികൃഷ്ണൻ
