7 2

രാവിലെ ഒരു കപ്പ് കാപ്പി കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുകയെന്നത് പലരുടെയും ശീലത്തിന്റെ ഭാഗമാണ്. കാപ്പി ഒരു ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്ററാണ്. ഇത് ഉണര്‍ന്നിരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. എന്നാല്‍ അതിനപ്പുറത്ത് ദിവസവും രണ്ട് കപ്പ് വരെ കാപ്പി കുടിക്കുന്നത് കരള്‍ അര്‍ബുദമായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. 1,30,000ത്തിലധികം ആളുകളില്‍ അടുത്തിടെ നടത്തിയ ഒരു പിയര്‍-റിവ്യൂഡ് ഡോസ്-റെസ്പോണ്‍സ് മെറ്റാ അനാലിസിസ് റിപ്പോര്‍ട്ടില്‍ ദിവസവും രണ്ട് കപ്പ് കാപ്പി വരെ കുടിക്കുന്നത്, ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമയുടെ അപകടസാധ്യത 35 ശതമാനം വരെ കുറയ്ക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധകള്‍, ബിഎംഐ എന്നിവ ക്രമീകരിച്ചതിനു ശേഷവും ഈയൊരു ബന്ധം ശക്തമായി നിലനിന്നുവെന്നും പഠനം പറയുന്നു. ആന്റിഓക്സിഡന്റുകള്‍, പോളിഫെനോളുകള്‍, ഡൈറ്റെര്‍പീനുകള്‍ എന്നിവയുള്‍പ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങള്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മര്‍ദം തടയുകയും കരള്‍ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കരളിനുണ്ടാകുന്ന കേടുപാടുകള്‍ വിട്ടുമാറാതെയും നീണ്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ അത് സിറോസിസിലേക്ക് നയിച്ചേക്കാം. ഇത് കരള്‍ കാന്‍സര്‍ സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *