ഞാന്‍ മനസ്സിലാക്കി – എന്റെ അമ്മയെ അല്ല, വിലാസിനി എന്ന സ്ത്രീയെ, അവരുടെ വിവാഹത്തെ, അവരുടെ ഭര്‍ത്താവിനെ, അവിഹിതഗര്‍ഭം ചുമന്ന അവരുടെ മകളെ, അവരുടെ ഒറ്റപ്പെടലിനെ, സങ്കടങ്ങളെ, ശമനം കിട്ടാതെ പോയ ഉടല്‍പ്പെരുക്കങ്ങളെ, ഉറക്കം വെടിഞ്ഞ അനേകം രാത്രികളെ, അടുക്കളവട്ടത്തില്‍ ഊര്‍ന്നുവീണ കണ്ണീരിനെ, പറയാന്‍ കഴിയാതെ ഉള്ളിലൊളിപ്പിച്ച നോവുകളെ, കാലില്‍ തറച്ച മുള്ളുകളെ, സാന്ത്വനമായി വന്നെത്താത്ത സ്‌നേഹവിരലുകളെ, കുളിരായി പുണരാത്ത പ്രണയപ്പച്ചകളെ, എല്ലാത്തിനുമപ്പുറം നാല്പത്തിമൂന്നു വര്‍ഷം ഉള്ളിലെ ഗര്‍ഭത്തില്‍ അവര്‍ വഹിച്ച ജീവിതമെന്ന ചാപിള്ളയെ… മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ നോവല്‍. ‘പ്രണയക്കാവിലമ്മ’. എച്ച് & സി ബുക്‌സ്. വില : 90 രൂപ.
പ്രണയക്കാവിലമ്മ
