6 4

ആദ്യ ഇലക്ട്രിക് എസ്‌യുവി ഇ വിറ്റാരയെ പ്രദര്‍ശിപ്പിച്ച് മാരുതി സുസുക്കി. ഒറ്റ ചാര്‍ജില്‍ 543 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് എസ്‌യുവി ബുക്കിങ് ഉടന്‍ ആരംഭിച്ച് അടുത്ത വര്‍ഷം വില്‍പന ആരംഭിക്കും. വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബാറ്ററി വാടകയ്ക്ക് നല്‍കുന്ന സ്‌കീമിലും ഇ വിറ്റാര സ്വന്തമാക്കാം. ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 1,100 നഗരങ്ങളിലായി 2000-ത്തോളം ചാര്‍ജിങ് പോയിന്റുകള്‍ വികസിപ്പിച്ചിട്ടുണ്ട്. മാരുതി സുസുക്കി ഇ വിറ്റാര 49 കിലോവാട്ട്അവര്‍, 61 കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാകും. ഇതില്‍ 61 കിലോവാട്ട്അവര്‍ ബാറ്ററി പാക്കിന് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് 543 കിലോമീറ്ററാണ്. ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ ട്രിമ്മുകളില്‍ വില്‍പ്പനയ്ക്കെത്തും. 49 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് അടിസ്ഥാന മോഡലായ ഡെല്‍റ്റ ട്രിമ്മിലും, 61 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് സീറ്റ, ആല്‍ഫ ട്രിമ്മുകളിലും ആയിരിക്കും ലഭ്യമാവുക. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഇ വിറ്റാര 5-സ്റ്റാര്‍ സുരക്ഷാ റേറ്റിങ് നേടിയിരുന്നു. മൂന്നു വേരിയന്റുകളില്‍ 10 കളര്‍ ഓപ്ഷനുകളാണ് മാരുതി ഇ-വിറ്റാര വാഗ്ദാനം ചെയ്യുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *