മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ‘കളങ്കാവലി’ന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണം. ബുക്കിംഗ് ആരംഭിച്ചു രണ്ടു ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ വമ്പന്‍ ആദ്യ ദിന പ്രീ സെയില്‍സ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആഗോള തലത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിനു ലഭിക്കുന്നത്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി ബുക്ക് ചെയ്യാവുന്നതാണ്. ഡിസംബര്‍ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
