കൃത്യമായ അന്വേഷണം വേണമെങ്കില്‍ പുറത്ത് നിന്നുള്ള ഏജന്‍സി വേണമെന്നും, മോളുടെ കൊലപാതകത്തില്‍ പല കാര്യങ്ങളിലും സംശയമുണ്ടെന്നും ഡോ. വന്ദനദാസിന്റെ അച്ഛന് മോഹന്‍ദാസ്. എന്തിനാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും, ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും മോഹന്‍ദാസ് പറഞ്ഞു. അപൂർവ്വമായ സാഹചര്യം കേസിൽ ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഡോ വന്ദനദാസിന്റെ അച്ഛൻ മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പല കാര്യങ്ങളിലും സംശയമുണ്ടെന്ന് വന്ദന ദാസിന്റെ അച്ഛന്
