സപ്ലൈകോയ്ക്ക് ബജറ്റിൽ കാര്യമായൊന്നും കിട്ടിയില്ലെന്ന് മന്ത്രി ജി.ആർ.അനിൽ വിമർശിച്ചിരുന്നു. ഇതേ തുടർന്ന് ബജറ്റിൽ സപ്ലൈകോയ്ക്ക് അനുവദിച്ച തുകയുടെ കണക്കുകൾ ധന വകുപ്പ് വെളിപ്പെടുത്തി. ആകെ 1731 കോടിയാണ് ബജറ്റിൽ സപ്ലൈകോയ്ക്ക് നീക്കിവച്ചിരിക്കുന്നത്. ബജറ്റ് രേഖകളിൽ ആണ് ഈ കണക്കുള്ളത്. റേഷൻ സബ്സിഡി ഇനത്തിൽ 938 കോടി. ഇതിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് വില വ്യത്യാസത്തിന് നൽകാൻ 370 കോടിയും എ.ആർ.ഡി കമ്മീഷൻ 308 കോടിയും ചരക്കുനീക്ക-കൈകാര്യ ചെലവായി 260.8 കോടി, 557 കോടി നെല്ല് സംഭരണത്തിനും, വിപണി ഇടപെടലിന് 205 കോടിയും നീക്കിവെച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ബജറ്റിൽ സപ്ലൈകോയ്ക്ക് അനുവദിച്ച തുകയുടെ കണക്കുമായി ധനവകുപ്പ്
