ഈയാഴ്ച അവസാനത്തോടെ യുപിഎ കാലത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേന്ദ്രസർക്കാർ ധവളപത്രം പുറത്തിറക്കുമെന്ന് സൂചന. നേരത്തെ ബജറ്റിൽ ഇക്കാര്യം ധനമന്ത്രി സൂചിപ്പിച്ചിരുന്നു. യുപിഎ ഭരണകാലത്ത് സാമ്പത്തിക രംഗത്ത് സ്വീകരിച്ച നടപടികളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും വിശദമായി പ്രതിപാദിക്കുന്നതായിരിക്കും ധവളപത്രം. ഇതിനായാണ് പാർലമെന്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയതെന്നാണ് വിവരം.
യുപിഎ കാലത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേന്ദ്രസർക്കാർ ധവളപത്രം പുറത്തിറക്കും
