വമ്പന്‍ ദിനോസര്‍ കോളനി. ടൈറ്റനോസോര്‍സ് വിഭാഗത്തില്‍പ്പെട്ട ദിനോസറുകളുടെ 256 മുട്ടകളും 92 കൂടുകളും. എവിടെയാണെന്നോ? മധ്യപ്രദേശിലെ നര്‍മ്മദാ താഴ്വരയില്. അവിടെ ധാര്‍ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിലാണ് ഇവയുടെ ഫോസിലുകള്‍ കണ്ടെത്തിയത്. 92 പ്രജനന സ്ഥലങ്ങളിലായി കണ്ടെത്തിയ മുട്ടകള്‍ക്ക് ആറര കോടി വര്‍ഷം പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെയും മോഹന്‍പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷനിലെയും ഗവേഷകരാണ് അത്യപൂര്‍വമായ ഈ ഫോസിലുകള്‍ കണ്ടെത്തിയത്. വിശദ വിവരങ്ങള്‍ പിഎല്‍ഒഎസ് വണ്‍ എന്ന ജേണലില്‍ അവര്‍ പ്രസിദ്ധീകരിച്ചു. ദിനോസറുകളുടെ പുനരുല്പാദനം, കൂടുകൂട്ടി താമസിക്കുന്ന സ്വഭാവം തുടങ്ങിയവയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ സഹായിക്കും. സൗരോപോഡ് ദിനോസറുകളുടെ മറ്റൊരു ഗ്രൂപ്പായ ടൈറ്റനോസോര്‍സ് ദിനോസറുകളുടേതാണ് കണ്ടെത്തിയ മുട്ടകള്‍. സസ്യഭുക്കുകളായ ഭീമന് ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഏകദേശം 40 ഇനം ടൈറ്റനോസറുകള്‍ ഉണ്ട്. ആറു വ്യത്യസ്ത ഇനം ടൈറ്റനോസറുകളുടെ മുട്ടകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മുട്ടകള്‍ക്കു 15 മുതല്‍ 17 വരെ സെന്റീമീറ്റര്‍ വലിപ്പമുണ്ട്. 1990 ലാണ് ഈ പ്രദേശത്തുനിന്ന് ആദ്യമായി ഒരു ദിനോസര്‍ മുട്ട ഗവേഷകര്‍ കണ്ടെത്തിയത്. പിന്നീട് ഈ മേഖലയില്‍ വര്‍ഷങ്ങളായി നടന്നുവന്ന ഗവേഷണത്തിനൊടുവിലാണ് ഈ പ്രദേശം ദിനോസര്‍ കോളനിയാണെന്നു തിരിച്ചറിഞ്ഞത്. ദിനോസര്‍ യുഗത്തേക്കാള്‍ ഭീതിജനകമാണ് കേരളത്തിലെ സ്ഥിതി. പെരുകി നിറഞ്ഞ പുലികളും കാട്ടുപന്നികളും ആനകളുമെല്ലാം കാടുവിട്ടു നാട്ടിലേക്കിറങ്ങുന്നുവെന്നാണു വനംവകുപ്പിന്റെത്തന്നെ റിപ്പോര്‍ട്ട്.
നര്‍മദാ തീരത്തെ ദിനോസര്‍ കോളനി
