വടകരയിൽ കാഫിർ സ്ക്രീൻഷോട്ട് സംഭവവുമായി ബന്ധപ്പെട്ട് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ്. ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ല, ഈ കാരണം പറഞ്ഞാണ് വീണ്ടും അന്വേഷണത്തിന് നിദേശിച്ചത്. തോടന്നൂർ എഇയെ തന്നെയാണ് വീണ്ടും അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായി ദുൽഖിഫിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്.
വടകരയിൽ കാഫിർ സ്ക്രീൻഷോട്ട് സംഭവവുമായി ബന്ധപ്പെട്ട് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ്
