തൃശ്ശൂർ പൂരം കലങ്ങിയത് തന്നെയെന്നാവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂർ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല നടത്താൻ ചിലർ സമ്മതിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്നമല്ല പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്നും, യാതൊരു സംശയവുമില്ലാത്ത കാര്യമാണതെന്നുംസിപിഐ നേതാവ് വി എസ് സുനിൽ കുമാറും പ്രതികരിച്ചു. വെടിക്കെട്ട് അൽപ്പം വൈകിയതിനാണോ തൃശൂർ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു ഇതിനോടായിരുന്നു സിപിഐ നേതാക്കളുടെ പ്രതികരണം.
തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തളളി സിപിഐ നേതാക്കൾ
