തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം വൻ ജനാവലിയോടെ ആരംഭിച്ചു. വൈകിട്ട് നാലോടെ ജനസമുദ്രത്തിനിടയിലേക്ക് തമിഴ് നടൻ വിജയ് എത്തി. വേദിയിൽ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാക വിജയ് ഉയര്‍ത്തി. ജനിച്ചവരെല്ലാം സമന്മാരെന്നതാണ് പാര്‍ട്ടി തത്വശാസ്ത്രം എന്നും വേദിയിൽ വിജയ് പ്രഖ്യാപിച്ചു. സാമൂഹ്യനീതിയിൽ ഊന്നിയ മതേതരസമൂഹമാണ് ടിവികെ ലക്ഷ്യമിടുന്നതെന്നും വേദിയിൽ പ്രഖ്യാപനം നടത്തി.വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയാറാക്കിയ പ്രത്യേക വേദിയിലാണ് സമ്മേളനം. ആരാധകരുടെയും പ്രവര്‍ത്തകരുടെയും വൻ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്.
തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം വൻ ജനാവലിയോടെ ആരംഭിച്ചു
