ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജികൾ വിധി പറയാൻ മാറ്റി. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും, ഇടക്കാല ജാമ്യം തേടിയുമാണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകൾ ഇല്ലാതിരുന്നിട്ടും കെജ്രിവാൾ ജയിൽ മോചിതൻ ആകാതിരിക്കാൻ വേണ്ടിയാണ് സിബിഐ അറസ്റ്റ് ചെയ്തത് എന്ന് കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി ചൂണ്ടികാട്ടി. സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും കെജ്രിവാൾ ശ്രമിച്ചെന്നും സിബിഐ കോടതിയിൽ ആരോപിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജികൾ വിധി പറയാൻ മാറ്റി
