റഷ്യൻ സൈനിക വിമാനദുരന്തത്തിൽ മരണം 74 ആയി. യുക്രെയിൻ അതിർത്തി മേഖലയിൽ വച്ചാണ് റഷ്യൻ സൈനിക വിമാനം തകർന്നു വീണത്. വിമാന ദുരന്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യുക്രെയിൻ സൈനികർ മിസൈൽ അയച്ചു റഷ്യൻ സൈനിക വിമാനം തകർത്തു എന്നാണ് റഷ്യ ആരോപിക്കുന്നത്. റഷ്യ യുദ്ധ തടവുകാരായി പിടികൂടിയ യുക്രെയിൻ സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 65 യുക്രൈൻ സൈനികരെ കൂടാതെ, മറ്റ് 9 യാത്രക്കാർക്ക് കൂടി വിമാനത്തിൽ ഉണ്ടായിരുന്നു എന്നാണ് റഷ്യൻ റിപ്പോർട്ടുകൾ. യുദ്ധ തടവുകാരെ യൂക്രയിന് കൈമാറാൻ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി റഷ്യ അറിയിച്ചു.
റഷ്യൻ സൈനിക വിമാനദുരന്തത്തിൽ മരണം 74 ആയി
