Untitled design 2025 10 06T114836.566

കുമ്പള സ്കൂളിലെ പലസ്തീൻ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തിൽ ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലോത്സവ മാനുവലിന് വിരുദ്ധമായാണ് മൈം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ സംഘർഷം കണക്കിലെടുത്താണ് കലോത്സവം നിർത്തിവെച്ചതെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അതേസമയം,അധ്യാപകർ കർട്ടൻ ഇട്ട് നിർത്തി വെപ്പിച്ച  മൈം ഇന്ന് വീണ്ടും വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിക്കും. കാസർകോട് കുമ്പള ജിഎച്ച്എസ്എസിൽ ഉച്ചക്ക് 12നാണ് മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *