എഐവൈഎഫ് പത്തനംതിട്ട ജില്ലാ ശില്പശാലയിൽ മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനം.തെരഞ്ഞെടുപ്പ് തോൽവിയിൽ ആണ് മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും ധാഷ്ട്യവും ജനവികാരം എതിരാക്കി. മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം സര്‍ക്കാരിന്റെ പ്രതിഛായയെത്തന്നെ ബാധിച്ചുവെന്നും ശിൽപശാലയിൽ അഭിപ്രായമുയർന്നു. നവകരേള സദസ് പൂര്‍ണ്ണമായും ഇടത് സ്വഭാവത്തിലുളളതായിരുന്നില്ല.ശില്പശാലയില് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ വിമര് ശനങ്ങളുയർന്നത്.
എഐവൈഎഫ് പത്തനംതിട്ട ജില്ലാ ശില്പശാലയിൽ മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനം
