വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ പ്രതിസന്ധി. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്.മതിയായ നഷ്ടപരിഹാരം നൽകാതെയാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് അപ്പീലിൽ ആരോപണം. ഭൂമി ഏറ്റെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഹാരിസണ്‍സ് മലയാളം അപ്പീൽ നൽകിയിരിക്കുന്നത്.ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടമെന്നാണ് ലഭിക്കുന്ന വിവരം.
വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ പ്രതിസന്ധി
