പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. പ്രദേശത്ത് രാവിലെ ശിവനെ കണ്ടവരുണ്ട്. മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി
