തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളം ഇന്ന് കേന്ദ്രസർക്കാരിന്റെ ഒന്നാം നമ്പർ ശത്രുവാണ്. കേന്ദ്രസർക്കാർ സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.20 മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാൻ ശക്തമായി പരിശ്രമിക്കും. ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ഉറപ്പുണ്ട്. നവകേരള യാത്രയിലും ഡൽഹി സമരത്തിലും കണ്ട വിശ്വാസമതാണ്. കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്ക് പോലും മനസിലാക്കാത്ത ബിജെപി സ്നേഹമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
