ബാബ്റി മസ്ജിദ് പൊളിച്ച കേസിൽ പ്രതിയായിരുന്ന ഒരാളാണ് എൽ കെ അദ്വാനിയെന്നും ബാബ്റി മസ്ജിദ് പൊളിച്ചത് ഹീനമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചതാണെന്നും, അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകിയതിൽ വിമർശനം ഉണ്ടെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും എന്ത് വില കൊടുത്തും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുമെന്നും സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.
എൽ കെ അദ്വാനിക്ക് ഭാരതരത്ന പുരസ്കാരം നൽകിയതിൽ വിമർശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ്
