എഡിജിപി എം.ആര്. അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് നൽകാത്തതിൽ വിജിലൻസ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം. അജിത് കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ സ്വകാര്യ ഹര്‍ജിയിലെ അന്വേഷണമാണ് കോടതി പരിഗണിച്ചത്.അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ് പി ഷിബു പാപ്പച്ചനാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിമർശനം. റിപ്പോർട്ട് സർക്കാരിന് നൽകിയെന്ന് ഡിവൈഎസ് പി അറിയിച്ചപ്പോള്‍ എന്തുകൊണ്ട് കോടതിയിൽ നൽകിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് മെയ് 12ന് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.
എഡിജിപിക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് നൽകാത്തതിൽ വിജിലൻസ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം
