തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കൗൺസിലർ അനിൽകുമാർ നേതൃത്വം നൽകിയിരുന്ന ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടും സാമ്പത്തിക പ്രതിസന്ധിയുമെന്ന് സഹകരണവകുപ്പ്. ചട്ട വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകിയെന്നാണ് അസി.രജിസ്ട്രാറുടെ റിപ്പോർട്ട്. സംഘത്തിന് 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പലിശ സഹിതം സെക്രട്ടറിയിൽ നിന്നും ഈടാക്കമെന്നും റിപ്പോർട്ട് വിശദമാക്കുന്നു. അനിൽ കുമാറിന്റെ ആത്മഹത്യ കേസ് ഡിവൈഎസ്പി തലത്തിലുള്ള മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറും. സാമ്പത്തിക ബാധ്യത കാരണം അനിൽ കടുത്ത മാനസികപ്രയാസത്തിലായിരുന്നുവെന്ന് അനിലിൻ്റെ സുഹൃത്തുക്കൾ പൂജപ്പുര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടും സാമ്പത്തിക പ്രതിസന്ധിയുമെന്ന് സഹകരണവകുപ്പ്
