കേരളത്തിലെ യുഡിഎഫിലും ബിജെപിയിലും കൂട്ട ആത്മഹത്യ നടക്കാൻ പോവുകയാണെന്നും മൂന്നാം സർക്കാർ വരുമെന്നത് ഉറപ്പാണെന്നും മന്ത്രി സജി ചെറിയാന്. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരുമെന്നും തുടർ ഭരണം ഉറപ്പാണ്, എഴുതി വച്ചോളു എന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം യുഡിഎഫിനെയും ബിജെപിയെയും ആശങ്കപ്പെടുത്തിയെന്നും ആഗോള അയ്യപ്പ സംഗമത്തിന് ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും സജി ചെറിയാന് പറഞ്ഞു. കൂടാതെ പ്രതിപക്ഷ നേതാവും, ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും എന്ത് ചെയ്തു എന്നും സജി ചെറിയാന് ചോദിച്ചു. നിങ്ങൾ എത്ര രൂപ ചിലവാക്കി, ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു, ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോ എന്നുള്ള ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരുമെന്ന് സജി ചെറിയാന്
