Untitled design 2025 06 15T125500.257

വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകൾ നാളെ മുതൽ  തീരത്തടിയാൻ സാധ്യത. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ്, ഐടിഒപിഎഫ് എന്നിവരിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും ജാഗ്രത വേണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ പൊതുജനങ്ങൾ സ്പർശിക്കാൻ പാടുള്ളതല്ല, 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും  ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതോടൊപ്പം  വാൻഹായ് കപ്പലിനെ കേരള തീരത്തുനിന്ന് 45 നോട്ടിക്കൽ മൈൽ ദൂരത്തേക്ക് കെട്ടിവലിച്ചു മാറ്റി. കഴിഞ്ഞദിവസം കേരളതീരത്തിന് 20 നോട്ടിക്കൽ മൈൽ ദൂരം വരെ കപ്പലെത്തിയിരുന്നു. 45- 50 നോട്ടിക്കൽ മൈൽ ദൂരത്തെത്തിയതോടെ കപ്പൽ ആയിരം മീറ്ററിലേറെ കടലാഴമേഖലയിലാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *