Untitled design 2025 09 30T181101.656

കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ കോണ്‍ഗ്രസ് രാഷ്ട്രീയപോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോണ്‍ഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. കരൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങളെയും കണ്ടു. ദുരന്തിനു ഉത്തരവാദികളെ തിരയേണ്ട സമയമല്ലിതെന്നും  മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കിയിട്ടുണ്ട്. മരിച്ച 41 പേരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം രാഹുൽ ഗാന്ധി വിജയിയെ വിളിച്ചതിൽ രാഷ്ട്രീയമില്ല. തമിഴ്നാടിനെ എപ്പോഴും ചേര്‍ത്തുപിടിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. രാഹുൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആണ് ആദ്യം വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *