കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിപ പ്രധാന പ്രശ്നമാണ്.വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണ്. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ
