അധ്യാപക നിയമന തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സിബിഐ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് നിർദ്ദേശം. അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാനുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ നിലനിൽക്കേയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ നോട്ടീസിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്. ഉടൻ തന്നെ നിയമനടപടി സ്വീകരിച്ചേക്കും.
അധ്യാപക നിയമന തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സിബിഐ നോട്ടീസ്
