കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പത്ത് സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. രണ്ടു സ്ത്രീകൾ മൂന്നാം ഘട്ട പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാറിനെതിരെ ഹുബ്ബള്ളി ദാർവാഡ് സെൻട്രലിൽ ബിജെപി ജനറൽ സെക്രട്ടറി മഹേഷ് തെങ്കിനക്കെ മത്സരിക്കും. തെരഞ്ഞെടുപ്പിന് നാമനിർദേശിക പത്രിക സമർപ്പിക്കാനുള്ള സമയം അടുക്കുമ്പോൾ രണ്ടു സീറ്റുകളിൽ കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിനിൽക്കുന്നു.
കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
