ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബ്രോമാന്‍സ്’. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടര്‍ന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 4 ദിവസം കൊണ്ട് 11 കോടിക്ക് മുകളിലാണ് ചിത്രം വേള്‍ഡ് വൈഡ് കളക്റ്റ് ചെയ്തിരിക്കുന്നത്. ചിരിയും, സസ്പെന്‍സും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ച് ബ്രോമാന്‍സ് തിയേറ്ററുകളില്‍ വന്‍ വിജയം നേടിയാണ് മുന്നേറുന്നത്. മാത്യു തോമസ്, അര്ജുന് അശോകന്, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, മഹിമ നമ്പ്യാര്‍ എന്നിവര്‍ അണിനിരന്ന ചിത്രം ഫെബ്രുവരി 14നാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം 70 ലക്ഷമാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
4 ദിവസം കൊണ്ട് 11 കോടി നേടി ‘ബ്രോമാന്‍സ്’
